ബ്ലൂമാംഗോ ബുക്സ് പുറത്തിറക്കിയ , ശ്രീദേവിനായരുടെ ദ് പെയിന്റ്ഡ് ഫോംസ് [The Painted Forms]എന്ന് കൃതിയപ്പറ്റി പ്രശസ്ത കവിയും വിമര്ശകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ പുസ്തകാനുഭവം.
.
മലയാളത്തില്‍ ഏറെക്കവിത, ഈകവി എഴുതിയെങ്കിലും ഒന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
അനുഗൃഹീത നിമിഷങ്ങളുടെ ജന്മങ്ങളായ തന്റെ മാതൃഭാഷാരചനകള്‍ കവി ഒളിപ്പിച്ചു
വച്ചിരിക്കുകയായിരുന്നു.
എന്നാല്‍ അവയുടെ ഇംഗ്ലിഷ് വിവര്‍ത്തനത്തിലൂടെ ശ്രീദേവിനായര്‍ കവിതാമണ്ഡലത്തില്‍ സ്ഥാനം പിടിക്കുന്നുകവിതയുടെ ആഗോളവിപണിയില്‍ ഇങ്ങനെയൊരു അസാധാരണത്വം സാധിച്ച പ്രസാധകര്‍
അഭിനന്ദനമര്‍ഹിക്കുന്നു
ലോക കവിതയുടെ പ്രത്യേകിച്ച് ഇംഗ്ലിഷ് കവിതയുടെ ഭാവുകത്വത്തോട് പൊരുത്തപ്പെടുന്ന വിധത്തില്‍
എഡിറ്റുചെയ്തും സാന്ദ്രീകരിച്ചുമുള്ള ലഘുപ്രകരണങ്ങളാക്കിയാണ് ഈ പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്.
അനുഭവനിമിഷങ്ങളുടെ രൂപങ്ങളും, രൂപരാഹിത്യങ്ങളും, ഭാവങ്ങളും ഭാവരാഹിത്യങ്ങളും വെളുപ്പും കറുപ്പും ചേര്‍ന്നചിത്രങ്ങള്‍ പോലെ ഇതില്‍ കോറിയിട്ടിരിക്കുന്നൂ.കവിത എന്നതു മൂകമായ ചിത്രമാണെന്നും ചിത്രമെന്നത് മൊഴിയുന്ന കവിതയാണന്നും പറയാറുണ്ട്.
അതിനാല്‍ കവിയുടെ സ്വരം ഉച്ചത്തിലല്ല.ഉച്ചത്തിലല്ലാത്തതിനാല്‍ ആഖ്യാനാത്മകവുമല്ല.
ഏകാന്തഭാഷണങ്ങളാണ് അവ. തോരാതെ പെയ്യുന്ന മഴയിലൂടെ കവി, ഏതൊക്കെയോ മുഖങ്ങളെ, കാലങ്ങളെ, വേദനകളെ അനുഭവിക്കുന്നൂ.
മഴയുടെ അര്‍ത്ഥം തേടുന്ന കവി മനുഷ്യ മനസ്സിന്റെ അസ്തിത്വമാണ് അന്വേഷിക്കുന്നത്.
' Those who see and feel rain
Do not know the secret
Of having a mind of their own.
The wetness of the rain
Is a pre historic secret
A secret that
Science faild to define"
വൈകാരികമായ ഒരു ആശയ സംക്രമണമാണ് ഇതെങ്കിലും മഴയെന്ന പ്രകൃതി പ്രതിഭാസത്തെ
കാവ്യാനുഭവമാക്കി മാറ്റാന്‍ കവിക്കു കഴിഞ്ഞിട്ടുണ്ട്.
"മഴയുടെ ഈര്‍പ്പം "എന്ന ചരിത്രാതീത രഹസ്യം;;
ഇത് വികാരത്തില്‍ നിന്നും സങ്കല്പന വാശിയിലേയ്ക്കുള്ള പരിവര്‍ത്തനമാണ്.
ഇങ്ങനെയുള്ള തിരിവുകള്‍ ഇതിലെ മിക്ക കവിതകളിലും കാണാം.
"മഴ പെയ്യുന്നുണ്ടെങ്കിലും,എനിക്കതു കാണാന്‍ കഴിയുന്നില്ലാ. തകര്‍ന്ന വിഗ്രഹങ്ങള്‍ പോലെയാണ് മഴ.
മഴ എനിയ്ക്ക് പ്രണയം പോലെ പെയ്തെങ്കില്‍.----എന്നാണ് മറ്റൊരുകവിതയില്‍ കവി
ആശിക്കുന്നത്. ഇങ്ങനെ ഒരു പ്രതിഭാസമോ,പ്രതിമാനമോ പ്രമേയമായും സാദൃശ്യ മൂലകമായും
വളരെ വിദഗ്ദ്ധമായി വിനിയോഗിക്കാന്‍ ഈ കവിയ്ക്കു കഴിയുന്നുണ്ട്.
സംവേദനത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള വിവര്‍ത്തനരീതിയാണ് ഇതിലുള്ളത്.
മൂലകവിയെ വിവര്‍ത്തകര്‍ എല്ലാ വിധത്തിലും സംരക്ഷിച്ചിരിക്കുന്നു. സഹൃദയനില്‍ ഉന്മീലനമുളവാക്കാന്‍
പോന്ന പദവാക്യവിന്യാസരീതിയാണ് വിവര്‍ത്തകര്‍ വിനിയോഗിച്ചിരിക്കുന്നത്.
I don't want anybody's foot prints
I can't bow to somebody's feet
I wish I could shed the guise
And turn naked.!
ലോകകവിതാ രീതിയുടെ തിളനിലയോ,ഉറയല്‍നിലയോ അനുഭവപ്പെടുത്തുന്നതാണ് ഈ വിവര്‍ത്തനരീതി.
ഒരു ഫെമിനിസ്റ്റ് അല്ലെങ്കിലും വൈകാരിക സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന ഒരു തിരസ്ക്കാരമോഹിയെ
മുകളിലുദ്ധരിച്ചവരികളില്‍ കാണാം.ഓരോവാക്കിലും അര്‍ത്ഥം തേടുന്ന കവി വാക്കിന്‍ന്റെ നൈഷ്ഫല്യത്തെ
ക്കുറിച്ചു ബോധവതി യാകുന്നു.ആയതിനാല്‍ അനാദിയായ മഴയിലേക്കെന്ന പൊലെ വരകളിലേയ്ക്കും.
നിറങ്ങളിലേയ്ക്കും കവി അന്യേഷിച്ചു പോകുന്നു.ഒന്നിനും നിര്‍വ്വചിതമായ അര്‍ത്ഥമില്ലാ.അതു ജീവിതത്തിന്റെ വിധിയാണെന്ന് philosophy എന്ന കവിതയില്‍ പറയുന്നു. കാണുന്ന മഴ,..കാണാത്ത മഴ..
എന്ന കവി ദര്‍ശനം മിക്ക കവിതകളിലും പിന്തുടരുന്നു.
"May be there some other flowers /for I continue my journey' (Different Flowers)..
എന്നാല്‍ No Flower Is Poetry;Not poetic either...എന്ന നിഷേധത്തിലാണ് കവി എത്തിച്ചേരുന്നത്.
തലകീഴായൈ തൂങ്ങിക്കിടക്കുന്ന വവ്വാലുകള്‍ക്കാണ്,മനുഷ്യന്റെ നഗ്നതയും അവന്‍ അറിഞ്ഞിട്ടില്ലാത്ത സ്വന്തം
സൌന്ദര്യവും കാണാന്‍ കഴിയുന്നതെന്ന് കവി പറയുന്നത്.
അങ്ങനെ വ്യാഖ്യാനസവിശേഷമായ ബിംബമെന്ന നിലയില്‍ ശ്രീദേവിനായരുടെ ' Bats'എന്ന കവിത
ശ്രദ്ധാര്‍ഹമാണ്.
ചുരുക്കത്തില്‍ വിലക്ഷണമായ വിചാരങ്ങളുടേയും നിരീക്ഷണങ്ങളുടേയും വസ്തുക്കളുടെയും ലഘുവായ വിന്യാസ ഭംഗികളാണ് ഈ സമാഹാരത്തില്‍ അനുഭവപ്പെടുന്നത്.
'' മര്‍ത്ത്യായുസ്സില്‍ സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍..അല്ല,
മാത്രകള്‍ മാത്രം'""
എന്ന് വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ടല്ലോ?
ഒരു വീട്ടമ്മ തന്റെ പണിത്തിരക്കൊഴിഞ്ഞ നിമിഷങ്ങളില്‍....
ഏകാന്തതയിലൂടെ, എങ്ങനെ മറ്റൊരു ജന്മം തേടുന്നുവെന്ന് ഈ കാവ്യ നിമിഷങ്ങള്‍ മന്ത്രിക്കുന്നൂ..
കവിതയുടെ ആഗോള വിപണിയിലേയ്ക്ക് കടന്നു ചെല്ലാന്‍ തക്ക പ്രാപ്തിയും,
പ്രൌഢിയും ഈ സമാഹാരത്തിനുണ്ട്.
ഇതിന്റെ.. സംവിധാന കല മികച്ചതു തന്നെ.
[ഒരു വര്‍ഷം മുമ്പു പ്രസിദ്ധീകരിച്ചതാണ് ഈ റിവ്യൂ.]