വിലാപങ്ങള്‍ വിഴുങ്ങാന്‍ കാത്തുനിന്നു.
ചെമ്പിച്ചതലമുടിയില്‍ വിദേശസുഗന്ധത്തിന്റെയും
മദ്യത്തിന്റെയും മടുപ്പിക്കുന്ന മണം.
മുറിയുടെ മൂലയില്‍ കാല്‍മുട്ടില്‍തലചായ്ച്ച്
പേടിയോടെ അടുത്ത ആക്രമണത്തിനു കാതോര്‍ത്തിരിക്കുന്ന
പെണ്‍കുട്ടി.!
വരുന്നത് ആരായിരിക്കാം?
യജമാനനോ?അയാളുടെ പുത്രനോ,പൌത്രനോ?
ആരുമാവാം.
അകമ്പടി സേവിക്കുന്നത്?
യജമാനപത്നിയോ?മകളോ?ചെറുമകളോ?
മനസ്സു മരവിച്ച ശരീരത്തില്‍
ഒട്ടകത്തിന്റെ കുളമ്പ് വീണ്
ഞെരിഞ്ഞമരുന്ന വേദന.
കവിത :ശ്രീദേവിനായര്‍.