മോറിസിന്റെ മോറാലിറ്റി ഒരു പരിച്ഛേദം-സണ്ണി ചെറിയാന്‍

നഗരത്തിന്റെ ഭ്രാന്തന്‍ വേഗങ്ങളൊന്നും കീഴടക്കാത്ത സ്വിന്‍ഡനില്‍ എന്റെ അയല്പക്കക്കാരനായിരുന്നു മോറിസ് ഡേവിഡ് എന്ന സ്ക്കൂള്‍ അദ്ധ്യാപകന്‍.
ഒരുനാള്‍ സ്പോര്‍ട്‌സ്റ്റാര്‍ എന്ന പ്രസിദ്ധീകരണത്തില്‍ മോറിസ് ഡേവിഡിന്റെ അനാകര്‍ഷകമായ
ചിത്രം അച്ചടിമഷിപുരണ്ടുവന്നു.ചിത്രത്തോടൊപ്പം മോറിസിന്റെ ബയോഡേറ്റയും ഉണ്ടായിരുന്നു. പ്രായം അ ന്പത്. നാലുഭാഷകളില്‍ പരിജ്ഞാനം.യാത്രകള്‍ക്കും,എല്ലാവിധവിനോദങ്ങള്‍ക്കും താന്‍
സജ്ജനാണെന്നായിരുന്നു പരസ്യത്തിന്റെ സാരം.
ലൈംഗിക വിഷയങ്ങളില്‍ താനൊരു “മുഹമ്മദലി”യാണെന്ന നിലയിലുള്ള വാല്‍ക്കഷണവും.
സ്ക്കൂള്‍ അദ്ധ്യാപകവൃത്തിക്ക് മോറിസിന് മണിക്കൂറൊന്നിന് പതിനെട്ട് പൌണ്ട് ലഭിക്കും(ഏകദേശം1400 രൂപ).ഒരു ദിവസം 8 മണിക്കൂര്‍ ജോലിചെയ്താല്‍ പതിനായിരത്തിനു മേല്‍ വേതനം.
പക്ഷേ ആഡംബരകാറും ,വിലകൂടിയ വസ്ത്രങ്ങളും ധരിക്കുന്ന മോറിസ് വൈകുന്നേരമായാല്‍ തന്റെ പുതിയ ജോലി തുടങ്ങും.
മദ്ധ്യവയസ്ക്കകളും,യൌവ്വനയുക്തകളുമൊക്കെയായ ബിസിനസ്സ് എക്സിക്ക്യൂട്ടീവുകളും ഏറെക്കുറെ ഫ്രീയാകുന്ന സമയം.ഒരു ദിവസം മൂന്ന് പങ്കാളികള്‍ക്ക് വരെ മോറി സമയം നീക്കിവയ്ക്കുന്നു. ഇവിടെ പ്രതിഫലം ഇരട്ടിയാണ്.മണിക്കൂറിന്40പൌണ്ട്.
തടിച്ചുകുറുകിയ ശരീരപ്രകൃതിയും കഷണ്ടികീഴടക്കിയ തലമുടിയുമുള്ള
മോറിസിന്റെ ജോമട്രി എങ്ങനെയീതൊഴിലിന് ഇണങ്ങുമെന്ന് എനിയ്ക്കി
നിയും മനസ്സിലായിട്ടില്ല.
മോറിസിനെപ്പോലെയുള്ള വിദ്യാഭ്യാസമ്പന്നരായ നിരവധി കാള്‍ ബോയ്സ്
ഇന്ന് ഇംഗ്ലണ്ടിലുണ്ട്.ജോലിയുടെ സമ്മര്‍ദ്ദം കഴിഞ്ഞ് അല്പം വിനോദം
തേടിയത്തുന്നവരാണ് തന്റെ കസ്റ്റമേഴ്സില്‍ ഭൂരിഭാഗവുമെന്ന് അയാള്‍
സാക്‌ഷ്യപ്പെടുത്തുന്നു.ഭര്‍ത്താവും കുട്ടികളുമൊക്കെയുള്ളവരാണെങ്കിലും
ഇരുകൂട്ടര്‍ക്കും കുറ്റബോധമില്ലെന്നുള്ളതാണ് ഏറെ അതിശയകരം.
മോറിസിന്റെ ഡയറിയില്‍ ഒരുമാസത്തേയ്ക്കുള്ള കാള്‍ ഷീറ്റുകള്‍ ഏറെക്കുറെ ബുക്കുചെയ്യപ്പെട്ടിരിക്കും.പതിവുകാരുംപുതിയ കസ്റ്റമേഴ്സുമൊക്കെ ഇക്കൂട്ടത്തിലുണ്ടാകും.
മുപ്പത്തഞ്ചി നും അന്‍പത്തഞ്ചിനും ഇടയിലുള്ള
മുപ്പത്
വരാണ് ഇയാളുടെ ഗുണഭോക്താക്കള്‍.ചിലപ്പോള്‍ എഴുപതു വയസ്സുകഴിഞ്ഞ വൃദ്ധകളും തന്നെ ത്തേടിയത്താറുണ്ടെന്നും,താനവരെ
നിരാശപ്പെടുത്താറില്ലെന്നും ഇയാള്‍ പറയുന്നു.
ഇത്രയും നാള്‍ ലൈംഗികപങ്കാളികളെത്തേടിയുള്ള പരസ്യത്തില്‍ സ്ത്രീകളാ
യിരുന്നു മുന്നില്‍.അര്‍ദ്ധവും,പൂര്‍ണ്ണനഗ്നവുമായ ഫോട്ടോസഹിതം പങ്കാളി
കളെത്തേടുന്ന ഈ സ്ത്രീകളില്‍ വെള്ളക്കാര്‍ മാത്രമല്ല ഉള്ളത്.
ഇംഗ്ലണ്ടില്‍ കുടിയേറിയ പാക്കിസ്താനി,ശ്രീലങ്കന്‍ , കരീബിയന്‍ യുവതികളും പങ്കാളികളെത്തേടിയുള്ള പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ലൈംഗികത്തൊഴിലാളികളെന്ന് തങ്ങളെ വിശേഷിപ്പിക്കാന്‍ മോറിസ് ഉള്‍പ്പെ
ടെയുള്ളവര്‍ ഒരുക്കമല്ല........
READ MORE
READ MORE